എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി
1572738
Friday, July 4, 2025 5:18 AM IST
കോഴിക്കോട് : ദേശീയ പണിമുടക്കിന് മുന്നോടിയായി ഇൻഷ്വറൻസ് ജീവനക്കാരും ഏജന്റുമാരും പെൻഷനർമാരും ജില്ലയിലെ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.
എൽഐസി എംപ്ലോയീസ് യൂണിയൻ, എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ, എൽഐസി പെൻഷനേഴ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുയോഗം സംഘടിപ്പിച്ചത്.
കോഴിക്കോട് മാനാഞ്ചിറ എൽഐസി. ഡിവിഷണൽ ഓഫീസ് പരിസരത്ത് നടന്ന പ്രകടനത്തിന് ഐ.കെ. ബിജു , ആർ. അർജുൻ, ഗോവിന്ദ് മേനോൻ, ടി.സി. ബസന്ത് എന്നിവർ നേതൃത്വം നൽകി.