കെഎസ്ഇബി ഉപകരണങ്ങൾ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ
1573119
Saturday, July 5, 2025 5:11 AM IST
ചക്കിട്ടപാറ: കെഎസ്ഇബി ലൈൻ ജീവനക്കാരുടെ പണി ഉപകരണങ്ങൾ ആഴ്ചകളായി പാതയോരത്ത്. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പറമ്പൽ - മീൻ തുള്ളിപ്പാറ റോഡ് ഓരത്താണ് ഉപകരണങ്ങൾ അനാഥമായി കിടക്കുന്നത്.
നാട്ടുകാർ പല തവണ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ അധികൃതരെ വിവരമറിയിച്ചെങ്കിലും ഉപകരണങ്ങൾ എടുക്കാൻ ആരും എത്തിയിട്ടില്ല. ജീവനക്കാർ ഉപയോഗിക്കുന്ന ഹെൽമെറ്റ്, കയർ തുടങ്ങിയവ കൂട്ടത്തിലുണ്ട്. ഉപകരണങ്ങൾ ഉപേക്ഷിച്ച് പോയതാണോ എന്നാണ് നാട്ടുകാർ സംശയിക്കുന്നത്.