തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1573127
Saturday, July 5, 2025 5:14 AM IST
തിരുവമ്പാടി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ടൗണിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, മില്ലി മോഹൻ, സുന്ദരൻ എ. പ്രണവം, ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ജോർജ് പാറെക്കുന്നത്ത്, ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.