വിദ്യാഭ്യാസ ബന്ദ്; കെഎസ്യു പ്രകടനം നടത്തി
1573121
Saturday, July 5, 2025 5:11 AM IST
കോഴിക്കോട് : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെഎസ്യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണം.
ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ കോളജ് ക്യാമ്പസുകൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി സമരം നടന്നു.
വിദ്യാഭ്യാസ ബന്ദിനു ശേഷം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെഎസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നൽകി.