മഴക്കാല വാഹന പരിശോധ കർശനമാക്കി
1573374
Sunday, July 6, 2025 5:26 AM IST
കോഴിക്കോട്: കരുതൽ ഏറെവേണ്ട മഴക്കാലത്തും വാഹന നിയമലംഘനങ്ങൾക്ക് കുറവില്ല. മഴക്കാല വാഹന പരിശോധ കർശനമാക്കിയ മോട്ടോർ വാഹന വകുപ്പ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. രണ്ടു ദിവസമായി നടത്തിയ ബസ് പരിശോധനയിൽ 38 ബസുകൾക്കെതിരെ നടപടി എടുത്തു.
രണ്ട് ഡ്രൈവർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ജൂണിൽ 4315 നിയമലംഘനങ്ങൾ കണ്ടെത്തി 96,46,500 രൂപ പിഴയിട്ടു.
കാമറ പരിശോധനയിൽ നിയമലംഘനം നടത്തിയ 27,048 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 6325ഉം ഹെൽമറ്റില്ലാത്തതിന് 12188ഉം ട്രിപിൾ റൈഡറിന് 617ഉം വാഹനങ്ങൾക്ക് നടപടിയെടുത്തു.
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിന് 181ഉം അമിതവേഗത്തിന് 46 വാഹനങ്ങൾക്കെതിരെയും പിഴയിട്ടതായി ആർടിഒ അറിയിച്ചു.