ബസ് സ്റ്റാൻഡിൽ വാഴ വച്ച് പ്രതിഷേധിച്ചു
1573376
Sunday, July 6, 2025 5:26 AM IST
കൂടരഞ്ഞി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് കവാടത്തിൽ വൻകുഴി രൂപപ്പെട്ട് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടും കണ്ണ് തുറക്കാത്ത പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരേ കോൺഗ്രസ് പ്രവർത്തകർ വാഴ വച്ച് പ്രതിഷേധിച്ചു.
പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ മുഴുവൻ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി കുഴിച്ച് തകർന്ന നിലയിലാണ്. എംഎൽഎയുടെ സ്വന്തം പഞ്ചായത്തായിട്ടും തകർന്ന ഗ്രാമീണ റോഡുകൾ നന്നാക്കാൻ ഒരു വർഷമായിട്ടും കഴിഞ്ഞിട്ടില്ല.
വാഴയുമായി കൂടരഞ്ഞി അങ്ങാടി ചുറ്റി പ്രകടനം നടത്തിയ ശേഷമാണ് വാഴനട്ടത്. മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ ഉദ്ഘാടനം ചെയ്തു.
സണ്ണി കിഴുക്കാരക്കാട്ട്, മുഹമ്മദ് പാതിപ്പറമ്പിൽ, മോളി തോമസ്, ഷാജി പൊന്നമ്പേൽ, ഷേർളി ജോസ്, ജോർജ് കുട്ടി കക്കാടംപൊയിൽ, ബെയ്സൽ വരിക്കയാനി, ബിജു കിഴുക്കാരക്കാട്ട്, സോളി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.