നാലുവരിപ്പാതയുടെ നിർമ്മാണം ഉടൻ തുടങ്ങണമെന്ന്
1564025
Sunday, June 1, 2025 5:19 AM IST
തിരുവമ്പാടി : ആനക്കാംപൊയിൽ മേപ്പാടി തുരങ്ക പാതയിലേക്ക് കോഴിക്കോട് നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രൂപത്തിൽ ടണൽ റോഡിന്റെ കവാടമായ മറിപ്പുഴയിലേക്ക് നാലുവരിപ്പാതയുടെ നിർമ്മാണവും ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആനക്കാംപൊയിൽ യൂണിറ്റ് ആവശ്യപ്പെട്ടു.
സെന്റ് മേരിസ് പാരീഷ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ആനക്കാംപൊയിൽ ഗ്രാമീണ ബാങ്ക് മാനേജർ ബാബു മുണ്ടക്കനി അസി. മാനേജർ അമൽ ദേവിനും യാത്രയയപ്പ് നൽകി. വനിതാ വിങ്ങ് ആനക്കാംപൊയിൽ യൂണിറ്റ് പ്രസിഡന്റ് ദീപ ഷൈജോയെ യോഗത്തിൽ ആദരിച്ചു.
വ്യാപാരികളുടെ മക്കളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ അനുമോദിക്കുകയും ക്യാഷ് അവാർഡുകൾ നൽകുകയും ചെയ്തു.