കൂടരഞ്ഞി പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു
1599875
Wednesday, October 15, 2025 4:58 AM IST
കൂടരഞ്ഞി: കൂടരഞ്ഞിയെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി ലിന്റോ ജോസഫ് എംഎൽഎ പ്രഖ്യാപിച്ചു. സർവേയിലൂടെ കണ്ടെത്തിയ 89 പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകി.
ഈ ഭരണാസമിതി നിലവിൽ വന്നതിനു ശേഷം 208 കുടുംബങ്ങൾക്കാണ് ഭവന നിർമാണ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.ടി. ഷേളിത, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ എന്നിവർ സംസാരിച്ചു. ലൈഫ് ഭവന പദ്ധതി റിപ്പോർട്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് അവതരിപ്പിച്ചു.