നാദാപുരം ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു
1599868
Wednesday, October 15, 2025 4:57 AM IST
വിലങ്ങാട്: സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മൂന്ന് ദിവസമായി നടന്ന നാദാപുരം ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 3066 വിദ്യാർഥികള്‍ മാറ്റുരച്ച ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളുടെ സമാപന സമ്മേളനം ഇ.കെ. വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.എച്ച്. സനൂപ് സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പ്രശാന്ത് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.