ഗാന്ധിചിത്രമുള്ള സ്റ്റാമ്പുകളില്ല; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്
1599872
Wednesday, October 15, 2025 4:58 AM IST
കൂരാച്ചുണ്ട്: മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാകാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. നാളെ രാവിലെ 10ന് ഗാന്ധി ഫോട്ടോകൾ ടെലികോം - വാർത്ത വിനിമയ മന്ത്രാലയത്തിനും തപാൽ വകുപ്പ് അധികൃതർക്കും അയച്ചുകൊണ്ടാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.
ലോക്സഭ എംപിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് വിഷയം ചൂണ്ടിക്കാട്ടി ഇ- മെയിൽ സന്ദേശം നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, രാഹുൽ രാഘവൻ, വിഷ്ണു തണ്ടോറ,
ജാക്സ് കരിമ്പനക്കുഴി, അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ, അക്ഷത മരുതോട്ട്കുനിയിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ദീപു കിഴക്കേനകത്ത്, സി.എം. റിഷാദ്, റീത്ത തോമസ് പ്രസംഗിച്ചു.