കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സാങ്കേതിക വാരാഘോഷം
1536606
Wednesday, March 26, 2025 5:34 AM IST
പെരുവണ്ണാമൂഴി: "കൃഷി സൗഗന്ധികം - 2025' സാങ്കേതിക വാരാഘോഷത്തിന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്ര(കെവികെ)ത്തില്‍ തുടക്കമായി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ബി.സി. പരിയേയി കൊടുവള്ളി, കെ.രാധാകൃഷ്ണന് കാരയാട്, സവിതാ കുഞ്ഞിരാമന് പന്നിക്കോട്ടൂര്‍, പി.പി.ഉണ്ണികൃഷ്ണന് കോതോട് എന്നിവരെ ആദരിച്ചു. ഐഐഎസ്ആര്‍ ഫാം സൂപ്രണ്ട് പവന് ഗൗഡ, കര്‍ഷക പ്രമുഖരായ ടി. ഷൈലമ്മ, കെ.ടി. പത്മനാഭന് ആവള എന്നിവര്‍ പ്രസംഗിച്ചു.
ഡോ. കെ.എം.പ്രകാശ്, ഡോ. കെ.കെ. ഐശ്വര്യ, എ. ദീപ്തി എന്നിവര്‍ ക്ലാസെടുത്തു. ഇന്ന് അലങ്കാര മത്സ്യകൃഷി, നാളെ കുറ്റിക്കുരുമുളക് കൃഷി എന്നീ വിഷയങ്ങളില്‍ ക്ലാസ് ഉണ്ടാകും. സാങ്കേതിക വാരാഘോഷത്തിന്റെ ഭാഗമായി വിവിധ നടീല്‍ വസ്തുക്കളുടെയും കാര്‍ഷിക ഉപകരണങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.