കാർ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്
1515041
Monday, February 17, 2025 5:00 AM IST
കോടഞ്ചേരി: ചിപ്പിലിത്തോട് - തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. ചിപ്പിലിത്തോട് പുളിക്കൽ പാലത്തിന് സമീപം കാർ 30 അടി താഴ്ചയുള്ള തോട്ടിലേക്ക്
വീഴുകയായിരുന്നു. വയനാട്ടിൽ പള്ളിക്കുന്ന് പള്ളിയിൽ തിരുനാളിനു പോയി മടങ്ങുകയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ആനക്കാംപൊയിൽ വരീക്കിൽ ബാബുവും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.