കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് 60-ാം ജന്മദിനാഘോഷം നടത്തി
1460732
Saturday, October 12, 2024 4:31 AM IST
കുറ്റ്യാടി: കേരളാ കോൺഗ്രസിന്റെ 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തുന്നതോടൊപ്പം ജില്ലയിൽ പ്രത്യേക മെമ്പർഷിപ്പ് കാമ്പയിൻ നടത്തി വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ ജന്മദിനാഘോഷ ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് അധ്യക്ഷത വഹിച്ചു.
ടി.പി. ചന്ദ്രൻ, വിജയൻ ചാത്തോത്ത്, തോമസ് കൈതക്കുളം, ഒ. ഹരിദാസൻ, ശ്രീധരൻ വാളക്കയം, ത്രേസ്യാമ്മ മാത്യു, അഭിലാഷ് പാലാഞ്ചേരി, എം.കെ. ഇർഫാൻ, കെ.എം. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.