കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു
1459479
Monday, October 7, 2024 5:45 AM IST
പേരാമ്പ്ര: കൂത്താളിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കല്ലൂര്‍ മൂരികുത്തിയിലെ ഓന്തോട്ടില് സുരേഷ് ബാബുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം.
സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിനു കേടുപാട് സംഭവിച്ചതായി ബാബു പറഞ്ഞു.
പേരാമ്പ്രയിലും പരിസരങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തിരുന്നു. പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷന്, മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളില്‍ ഏറെ നേരം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.