ഗ്രീൻ സ്ട്രീറ്റ് കാന്പയിന് തുടക്കമായി
1457776
Monday, September 30, 2024 5:12 AM IST
കുറ്റ്യാടി: മാലിന്യമുക്ത നവകേരളം കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഗ്രീൻ സ്ട്രീറ്റ് കാമ്പയിന് തുടക്കംക്കുറിച്ചു. കുന്നുമ്മൽ ബ്ലോക്ക്തല ഉദ്ഘാടനം ചാത്തൻകോട്ടുനട മേഖലയിലെ കുറ്റ്യാടി ചുരത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു നിർവഹിച്ചു.
മേഖലാ പ്രസിഡന്റ് അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു. ചുരത്തിലെ എല്ലാ ഹെയർപിൻ വളവുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും പ്രചരണ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
മൂന്നാം വളവിൽ പൂന്തോട്ടം നിർമാണവും വിനോദസഞ്ചാരികൾക്ക് ഇരിക്കാനാവശ്യമായ ഇരിപ്പിടവും സ്ഥാപിച്ചു. കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി എം. കെ. നികേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ, വി.കെ. മഹേഷ്, സാജിത ഫിറോസ് എന്നിവർ പ്രസംഗിച്ചു.