വർണാഭമായ രീതിയിൽ ഓണാഘോഷം നടത്തി
1453256
Saturday, September 14, 2024 4:50 AM IST
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ വർണാഭമായ രീതിയിൽ ഓണം ആഘോഷിച്ചു.അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട പൂക്കളം ഒരുക്കി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ബിആർസി കോർഡിനേറ്റർ ലിൻസി എന്നിവർ മുഖ്യാഥിതികളായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി, എംപിടിഎ പ്രസിഡന്റ് പ്രബിത സനിൽ എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നതിനായി കുട്ടികൾക്കായി വടംവലി ഉൾപ്പെടെ വിവിധങ്ങളായ മത്സരങ്ങൾ നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പിടിഎയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി.