കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ട്ടോ​ത്ത് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ട്ടി​ന​ക​ത്തെ തീ​യ​ണ​ച്ച് നാ​ട്ടു​കാ​ര​ൻ. ത​ട​പ്പ​റ​മ്പി​ൽ ന​സീ​റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. വീ​ടി​ന​ക​ത്ത് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട കാ​ർ​യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​സീ​ർ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.‌