ബാലുശേരിയിൽ ലോറി കുഴിയിൽ വീണ് മറിഞ്ഞു
1437503
Saturday, July 20, 2024 4:56 AM IST
ബാലുശേരി: ബാലുശേരിയിൽ ജല്‍ ജീവൻ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞു. എകരൂല്‍ പരപ്പില്‍ റോഡിലെ കുഴിയിൽ വീണാണ് ലോറി മറിഞ്ഞത്.
വട്ടോളിയില്‍ നിന്ന് മരം കയറ്റി ബാലുശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറി കൊന്നക്കലിൽ വച്ച് മറിയുകയായിരുന്നു. ബസിന് വഴി കൊടുക്കുന്നതിനിടെയായിരുന്നു അപകടം. പിന്നീട് പൂനൂരില്‍ നിന്നും വന്ന ക്രെയിന്‍ ഉപയോഗിച്ച് ലോറി കുഴിയിൽ നിന്ന് ഉയർത്തി.