കൂരാച്ചുണ്ട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (കെഎസ്എസ്പിഎ) നേതൃത്വത്തിൽ കൂരാച്ചുണ്ട് സബ്ട്രഷറിക്ക് മുന്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കൂരാച്ചുണ്ട്, കോട്ടൂർ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുൻ ബ്ലോക്ക് അംഗം എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദേവസ്യ മഠത്തിൽപറന്പിൽ അധ്യക്ഷത വഹിച്ചു. ചെറിയാൻ അറയ്ക്കൽ, യു.കെ. ദിനകരൻ, ബേബി തേക്കാനം, തോമസ് മുണ്ടയ്ക്കൽ, ജോർജ് തോമസ്, റോയി ചെറിയാൻ, ജോണ് കാപ്പിൽ, സി.പി. ബാലകൃഷ്ണൻ, എം.പി. മൊയ്തീൻ, ജെയിംസ് വള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി: പെൻഷൻ പരിഷ്കരണ ദിനത്തിന്റെ ഭാഗമായി കെഎസ്എസ്പിഎ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തൊട്ടിൽപ്പാലം സബ്ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണയും വിശദീകരണ പൊതുയോഗവും നടത്തി. കുറ്റ്യാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി. വിനോദൻ അധ്യക്ഷത വഹിച്ചു.
തിരുവന്പാടി: കെഎസ്എസ്പിഎ തിരുവന്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവന്പാടി സബ് ട്രഷറി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു.
തിരുവന്പാടി മണ്ഡലം പ്രസിഡന്റ് ജോണ്സണ് പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറന്പിൽ, മഹിളാ കോണ്ഗ്രസ് നേതാവ് മില്ലിമോഹൻ, ഭാരവാഹികളായ സുന്ദരൻ എ. പ്രണവം, അനിൽകുമാർ പൈക്കാട്ടിൽ, കെ.പി. സാദിഖലി, അഗസ്റ്റിൻ മഠത്തിപ്പറന്പിൽ, ദേവസ്യ ചൊള്ളാമഠം, റോയ് ജോസഫ് പന്തപ്പിള്ളിൽ, കെ.ഐ. ലെയ്സമ്മ, കെ.ടി.ത്രേസ്യ, വി.എം.ഗംഗാദേവി, റോബർട്ട് ജോർജ്, മേഴ്സി ജോസഫ് പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.