കു​ള​ത്തി​ലെ വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി
Thursday, July 4, 2024 5:00 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തി​ൽ വ​ള​ർ​ത്തു​ന്ന വാ​ള മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ചാ​ലി​ട​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ മു​ണ്ട​യ്ക്ക​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ വ​ള​ർ​ത്തി വ​രു​ന്ന 500 ഓ​ളം വാ​ള മ​ത്സ്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ച​ത്തൊ​ടു​ങ്ങി​യ​ത്.

ക​ല്ലാ​നോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മ​ത്സ്യ വി​ത്തു​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ച്ച വാ​ള മ​ത്സ്യ​ങ്ങ​ളാ​ണ് രോ​ഗം ബാ​ധി​ച്ച് ച​ത്ത​ത്. 750 ഓ​ളം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ൽ വ​ള​ർ​ത്തി​യ​ത്. ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.