ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; മാ​റാ​ട് തീ​ര​ത്ത് ക​ട​ൽ​ഭി​ത്തി ന​ശി​ച്ചു
Sunday, June 30, 2024 4:58 AM IST
കോ​ഴി​ക്കോ​ട്: അ​തി​ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ മാ​റാ​ട് തീ​ര​ത്ത് ക​ട​ൽ​ഭി​ത്തി ന​ശി​ച്ചു. അ​ര​യ​സ​മാ​ജം ഓ​ഫീസ് പ​രി​സ​ര​ത്താ​ണ് സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ക​ല്ലു​ക​ൾ ഇ​ള​കി വീ​ണ​ത്. ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കു​മ്പോ​ള്‍ ഇ​തു​വ​ഴി തീ​ര​ദേ​ശ പാ​ത​യി​ലേ​ക്ക് വെ​ള്ളം അ​ടി​ച്ചു ക​യ​റു​ക​യാ​ണ്.

യാ​ന​ങ്ങ​ൾ അ​ടു​പ്പി​ക്കാ​നാ​യി ഭി​ത്തി കെ​ട്ടാ​തെ ഒ​ഴി​ച്ചി​ട്ട ഭാ​ഗ​ത്തും വെ​ള്ളം ത​ള്ളി​ക്ക​യ​റു​ന്നു​ണ്ട്. തി​ര​യ​ടി​യി​ൽ മ​ണ്ണൊ​ലി​ച്ച് മാ​റാ​ട് ബീ​ച്ച് മു​ത​ൽ കൈ​ത​വ​ള​പ്പ് വ​രെ പ​ല​യി​ട​ത്തും ക​ട​ൽ​ഭി​ത്തി താ​ഴ്ന്നി​ട്ടു​ണ്ട്.

നേ​ര​ത്തെ ഒ​ന്ന​ര മീ​റ്റ​ർ ഉ​യ​രം ഉ​ണ്ടാ​യി​രു​ന്ന ഭി​ത്തി​ക്ക് ഇ​പ്പോ​ൾ ഒ​രു മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മേ ഉ​യ​ര​മു​ള്ളു. ഇ​തി​നാ​ലാ​ണു ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​മ്പോ​ൾ ഭി​ത്തി ക​വി​ഞ്ഞു വെ​ള്ളം ഇ​ര​ച്ചെ​ത്തു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡി​ൽ ക​ല്ലും മ​ണ്ണും പ​ര​ന്നി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭി​ത്തി നി​ർ​മി​ച്ചെ​ന്ന​ല്ലാ​തെ പി​ന്നീ​ട് കാ​ര്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​യൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

ത​ക​ർ​ന്ന ഭി​ത്തി ഉ​ട​ൻ പു​തു​ക്കി​പ്പ​ണി​തി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ല്ലു​ക​ൾ ഇ​ള​കി വീ​ഴു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ.