ഊ​ളേ​രി ഭാ​ഗ​ത്ത് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Monday, July 1, 2024 5:33 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം. കൂ​രാ​ച്ചു​ണ്ട് - ബാ​ലു​ശേ​രി പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ഊ​ളേ​രി ഭാ​ഗ​ത്ത് അ​ടു​ത്ത​കാ​ല​ത്താ​യി ന​വീ​ക​ര​ണം ക​ഴി​ഞ്ഞ റോ​ഡി​ലാ​ണ് ഉ​റ​വ രൂ​പം കൊ​ണ്ട് വെ​ള്ളം ഒ​ഴു​കി ടാ​റിം​ഗ് ത​ക​ർ​ന്ന​ത്.

മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി​യി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കേ​ണ്ട ഓ​വു​ചാ​ലി​ന്‍റെ പ്ര​വൃ​ത്തി​യും ഇ​നി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ഓ​വു​ചാ​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം പോ​കു​ന്ന​ത്. ഇ​തും യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​ട്ട​ന​വ​ധി ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.