കു​രാ​ച്ചു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്തു
Monday, July 1, 2024 5:33 AM IST
കൂ​രാ​ച്ചു​ണ്ട്: ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ വെ​ള്ള​ക്കെ​ട്ട് നീ​ക്കം​ചെ​യ്ത് കൂ​രാ​ച്ചു​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ത്ത് കെ​യ​ർ ബ്രി​ഗേ​ഡു​ക​ൾ. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ് അ​ട​ഞ്ഞ​ത് മൂ​ല​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. യൂ​ത്ത് കെ​യ​ർ ബ്രി​ഗേ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പൈ​പ്പ് പു​ന​സ്ഥാ​പി​ച്ച് വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്തു.

ദീ​പി​ക ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത ചെ​യ്തി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​രു മ​ഴ​പെ​യ്താ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യൂ​ത്ത് കെ​യ​ർ ബ്രി​ഗേ​ഡ് പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന്‍റെ പ്ര​വൃ​ത്തി ചെ​യ്ത​ത്.

യൂ​ത്ത് കെ​യ​ർ ബ്രി​ഗേ​ഡ് മേ​ഖ​ല ക്യാ​പ്റ്റ​ൻ അ​ജ്മ​ൽ ചാ​ലി​ടം, ടി​ൽ​സ് പ​ട​ലോ​ടി, ജെ​സ്റ്റി​ൻ കാ​ര​ക്ക​ട, സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, വി​ഷ്ണു ത​ണ്ടോ​റ, രാ​ഹു​ൽ രാ​ഘ​വ​ൻ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജാ​ക്സ് ക​രി​മ്പ​ന​ക്കു​ഴി, നി​സാം ക​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.