മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ: തു​ഷാ​ര​ഗി​രി​യി​ൽ മ​ഴ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Monday, July 1, 2024 5:33 AM IST
കോ​ട​ഞ്ചേ​രി: പ​ത്താ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ചാ​ലി​പ്പു​ഴ​യി​ലെ അ​തി​മ​നോ​ഹ​ര വെ​ള്ള​ച്ചാ​ട്ട​മാ​യ തു​ഷാ​ര​ഗി​രി​യു​ടെ സ​മീ​പ​ത്ത് നി​ന്നാ​ണ് മ​ഴ​ന​ട​ത്തം ആ​രം​ഭി​ച്ച​ത്. മു​ന്നൂ​റോ​ള​മാ​ളു​ക​ളാ​ണ് ഈ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്.

ഫോ​റ​സ്റ്റ്, പോ​ലീ​സ്, ടൂ​റി​സം വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം യാ​ത്ര​യ്ക്ക് അ​ക​മ്പ​ടി​യും സം​ര​ക്ഷ​ണ​വും ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ഷാ​ര​ഗി​രി ഡി​ടി​പി​സി സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ടൂ​റി​സം ഇ​ന്‍​ഫ്രാ സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​കെ. സ​ജീ​ഷ് മ​ഴ​ന​ട​ത്തം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന അ​ശോ​ക​ൻ, മെ​മ്പ​ർ​മാ​രാ​യ ലി​സി ചാ​ക്കോ, റോ​സ​മ്മ ക​യ​ത്തി​ങ്ക​ൽ, റോ​സി​ലി മാ​ത്യു, സൂ​സ​ൻ കേ​ഴ​പ്ലാ​ക്ക​ൽ, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, റി​യാ​ന​സ് സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.