കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Monday, July 1, 2024 5:33 AM IST
കോ​ഴി​ക്കോ​ട്: വീ​ട്ടി​പ്പാ​റ​പ്പാ​ലം വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​മ്പോ​ൾ നി​ല​മ്പൂ​ർ - അ​ക​മ്പാ​ടം- തി​രു​വ​മ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന്ന​ക്ക​ൽ- പു​ല്ലൂ​രാം​പാ​റ- തു​ഷാ​ര​ഗി​രി വ​ഴി നോ​ള​ജ്സി​റ്റി വ​രെ ദീ​ർ​ഘി​പ്പി​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ തി​രു​വ​മ്പാ​ടി​യി​ൽ നി​ന്നും കോ​ട​ഞ്ചേ​രി വ​ഴി അ​ടി​വാ​ര​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം. താ​മ​ര​ശേ​രി ചു​ങ്കം, ഓ​മ​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ മ​ല​യോ​ര ഹൈ​വേ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭി​ലാ​ഷ് ദാ​സ്, നാ​സ​ർ, ഏ​ബ്ര​ഹാം വാ​മ​റ്റ​ത്തി​ൽ, മാ​ത്യു പു​തു​പ്പാ​ടി, ജോ​സ് മു​ള്ള​നാ​നി, ലി​ൻ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.