വീ​ടി​നു മു​ക​ളി​ൽ​നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, June 14, 2024 10:28 PM IST
നാ​ദാ​പു​രം: വീ​ടി​ന്‍റെ ഓ​ട് മാ​റ്റു​ന്ന​തി​നി​ടെ താ​ഴേ​ക്ക് വീ​ണു പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വാ​ണി​മേ​ൽ ഭൂ​മി​വാ​തു​ക്ക​ലി​ലെ വെ​ളു​ത്ത പ​റ​മ്പ​ത്ത് ക​യ​മ​ക്ക​ണ്ടി മൊ​യ്തു​ഹാ​ജി (68) യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്.

ര​ണ്ടാ​ഴ്ച​യാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ൾ: റ​ഊ​ഫ്, റ​ഈ​സ്, റ​ഫീ​ദ. മ​രു​മ​ക​ൻ: അ​സീ​സ്.