വന്യമൃഗ ആക്രമണം തടയണം: കെഎസ്എസ്പിയു
1394244
Tuesday, February 20, 2024 7:32 AM IST
പേരാന്പ്ര: മലയോര മേഖലയിലെ വന്യജീവി ശല്യം തടയാൻ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാന്പ്ര ബ്ലോക്ക് 32-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സംഘടന പ്രസിഡന്റ് പി.എ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപാൽ വരച്ച ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം വി.കെ.സുകുമാരൻ നിർവഹിച്ചു. സി.അപ്പുക്കുട്ടി, പി. അച്ചുതൻ നായർ, ടി.എം.ബാലകൃഷ്ണൻ, കെ.വി.രാഘവൻ, ഇ.കെ.കമലാ ദേവി, പി.സി.ബാലകൃഷ്ണൻ, ഇ കുഞ്ഞബ്ദുള്ള, വി.രാമചന്ദ്രൻ നായർ, വി.കെ.സുകുമാരൻ, എം.കെ.കുഞ്ഞനന്തൻ, ഡി. ജോസഫ്, വി.ബി.ശോഭനകുമാരി, കെ.സുകുമാരൻ, എൻ.ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ, കെ.വി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.എ. ജോർജ് (പ്രസിഡന്റ്), പി.സി. ബാലകൃഷ്ണൻ, വി. ബി. ശോഭനകുമാരി, എൻ. ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ). പി. രവീന്ദ്രൻ (സെക്രട്ടറി), പി. അച്ചുതൻ നായർ, ടി.എം. ബാലകൃഷ്ണൻ, പി. ശ്രീധരൻ (ജോയിന്റ് സെക്രട്ടറിമാർ), ഇ. കുഞ്ഞബ്ദുള്ള (ട്രഷറർ).