ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നടത്തി
1376193
Wednesday, December 6, 2023 7:05 AM IST
കോഴിക്കോട്: കപ്പക്കൽ ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ കപ്പക്കൽ ബീച്ചിൽ ലഹരിക്കെതിരേ ബോധവത്കരണ പരിപാടി നടത്തി.
യോഗം കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്ഐ കിരണ്‍ പ്രഭാഷണം നടത്തി. കായികരംഗത്ത് മികവ് പുലർത്തിയ താരങ്ങളെ എസ്ഐ പ്രസാദ് പൊന്നാട അണിയിച്ചു. കണ്‍വീനർ കെ.മമ്മദ് കോയ, എ.വി. അബ്ദുല്ലക്കോയ, എ. ഗഫൂർ, ഇ.റഷീദ്, എം.പി. അനീഷ് എന്നിവർ പ്രസംഗിച്ചു.