മാനാഞ്ചിറക്കു സമീപം മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
1374520
Wednesday, November 29, 2023 11:04 PM IST
കോഴിക്കോട്: മാനാഞ്ചിറ പാർക്കിന് എതിർവശത്തുള്ള ബിഇഎം സ്കൂൾ ബസ് സ്റ്റോപ്പിന് പുറകിലുള്ള മരത്തിൽ മധ്യവയസ്ക്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കസബ പോലീസ് ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കറുത്ത ചെക്ക് ഫുൾകൈ ഷർട്ടും ചാര നിറത്തിൽ കരയുള്ള വെള്ളമുണ്ടുമാണ് വേഷം. പിയാജിയോ എന്ന് എഴുതിയ ഓട്ടോയുടെത് എന്ന് കരുതുന്ന താക്കോലും കിട്ടിയിട്ടുണ്ട്. ഇദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കസബ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.