ചക്കിട്ടപാറ: പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി മന്ത്രി, എംപി, എംഎൽഎ, തുടങ്ങിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് 17ന് ജനകീയ കൺവൻഷൻ നടത്താൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
റോഡിന്റെ വയനാട് ജില്ലയിൽ ഉൾപ്പെട്ട ഭാഗത്ത് വയനാട് ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം സർവേ നടപടികൾ ആരംഭിച്ചിരുന്നു. റോഡിന്റെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട പൂഴിത്തോട് മുതൽ കരിങ്കണ്ണി വരെയുള്ള ഭാഗത്തെ സർവേ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചക്കിട്ടപാറ പഞ്ചായത്ത് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.