ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
1300809
Wednesday, June 7, 2023 10:27 PM IST
താമരശേരി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പുത്തലത്ത് വീട്ടില്‍ കക്കോടന്‍ നസീര്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കിഴക്കോത്ത് പരപ്പാറയിലാണ് സംഭവം. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേല്‍ക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കുഞ്ഞയമ്മദ് ഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ഹസ്ബിജ. സഹോദരങ്ങള്‍: അബ്ദുറസാഖ്, മുജീബ് റഹ്മാന്, സുബൈദ, സഫിയ, ഷറീന, സുഹറാബി, റഹ്മമത്ത്. കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍.