ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
1298581
Tuesday, May 30, 2023 10:30 PM IST
കോഴിക്കോട്: കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കക്കോടി കിഴക്കുംമുറി പാറക്കൽ രാജൻ നമ്പ്യാരുടെ മകൻ പി. രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. രാജേഷ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിന്റെ മുൻവശം തട്ടി ഇയാൾ തെറിച്ചുപോയി. കഴിഞ്ഞ ദിവസം രാജേഷിന്റെ മുത്തശ്ശി മരിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമമാകാം മരണകാരണമെന്ന് പോലീസ് അറിയിച്ചു. ഭാര്യ: രേഖ. മകൾ: വൈഷ്ണവി. മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.