വെളിച്ചം എൻഎസ്എസ് ക്യാമ്പിനു തുടക്കം
1246433
Tuesday, December 6, 2022 11:45 PM IST
കോഴിക്കോട്: ഹയർ സെക്കന്‍ഡറി നാഷണൽ സർവീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന് നേതൃത്വം നൽകുന്നതിനായി വളണ്ടിയർമാർക്കായി വെളിച്ചം പ്രീ ക്യാമ്പ് ഓറിയന്റെഷൻ പരിപാടിക്ക് തുടക്കമായി നേത്യ പരിശീലനം, ഉജ്ജീവനം , സന്നദ്ധം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.
സർഗാലയയിൽ നടക്കുന്ന ക്യാമ്പ് കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു ജില്ല കൺവീനർ എം.കെ ഫൈസൽ അധ്യക്ഷം വഹിച്ചു. ദേശീയോദ്ഗ്രഥന ക്യാമ്പിൽ പങ്കെടുത്ത അഹലം അബ്ദുള്ളയെ ചടങ്ങിൽ അനുമോദിച്ചു.153 എൻഎസ് എസ് യൂണിറ്റുകളിൽ നിന്നും 310 വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.