വ്യവസായ സംരംഭകർക്ക് സംയുക്ത കൂട്ടായ്മ
1245256
Saturday, December 3, 2022 12:43 AM IST
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് ആരംഭിച്ച ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ (എഫ്ബിഒ )വടക്കൻ മേഖലയിൽ പുതിയ ഭാരവാഹികളായി.
കോഴിക്കോട് ജില്ല ആസ്ഥാനമായി 5 ജില്ല ഉൾപെട്ട വടക്കൻ മേഖല കമ്മിറ്റിയിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധി ടി.കെ. രാധാകൃഷൻ (പ്രസിഡന്റ്), ഗാർമെന്റ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രതിനിധി സക്കീർ ഹുസൈൻ മുല്ലവീട്ടിൽ (ജനറൽ സെക്രട്ടറി) ഒപ്റ്റിക്കൽ ഡീലർ അസോസിയേഷൻ പ്രതിനിധി മുസ്ഥഫ വി.കെ. മഹർ , കെ. ബാലകൃഷ്ണൻ , വി.പി. അഷറഫ് (വൈസ് പ്രസിഡന്റുമാർ) ബേക്കേർസ് അസോസിയേഷൻ പ്രതിനിധി ഫൗസിർ ഓജിൻ (ട്രഷറർ) എന്നിവരെയും ഷറഫുദ്ദീൻ ഇത്താക്ക, പി.കെ.സി. നവാസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജാഫർ ഖാൻ കോളനി റോഡിൽ ജിഎംഐ ഹാളിൽ നടന്ന യോഗത്തിൽ എഫ്ബിഒ സംസ്ഥാന ജനറൽ സെക്രട്ടറി അനസ് മഹാര, കോ-ഓർഡിനേറ്റർ ജോഹർ ടാംട്ടൻ എന്നിവർ സംസാരിച്ചു. വ്യപാര സംരംഭകർക്ക് സംയുക്ത കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവിൽ 2022 ലാണ് സംഘടന നിലവിൽ വന്നത്. പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ 3 മേഖലകളാക്കി തിരിച്ചു. കേരളത്തിലെ ഒട്ടുമിക്ക സംഘടനകളുടെ പ്രതിനിധികൾ ഈ കൂട്ടായ്മയിലുണ്ട്.