തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പുകളെ പിടികൂടി
1243299
Saturday, November 26, 2022 12:06 AM IST
നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രി തൊഴിലാളികൾ കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടി.
കോടഞ്ചേരി വെള്ളൂർ പി. രാഘവൻ സ്മാരക മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് പറമ്പിൽ കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പെരുമ്പാമ്പ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും ഒരെണ്ണത്തിനെ കൂടെ കണ്ടെത്തി. പാമ്പുകളെ കുറ്റ്യാടി വനം വകുപ്പ് അധികൃതർക്ക് കൈമാറി.