സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ദ ബോ​ധ​വത്കര​ണ ക്ലാ​സ്
Saturday, October 1, 2022 11:54 PM IST
കോ​ഴി​ക്കോ​ട്: പി​ങ്ക് ഒ​ക്‌​ടോ​ബ​റി​ന്‍റെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​പ്പ​ലം മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ലും നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ കോ​ഴി​ക്കോ​ടും സം​യു​ക്ത​മാ​യി ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ദ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ല്‍​കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നി​ര്‍​വഹി​ച്ചു. കാ​ന്‍​സ​ര്‍ രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​കെ.​വി.​ഗം​ഗാ​ധ​ര​ന്‍ , മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ്ഡ​യ​റ​ക്ട​ര്‍ ഡോ. ​മി​ലി മ​ണി, സി.​ഇ.​ഒ. ഡോ.​കോ​ളി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ റെ​ഡി​സ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളും കോ​ളേ​ജു​ക​ളും മ​റ്റും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.