സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
1226713
Saturday, October 1, 2022 11:52 PM IST
പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും, വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി കടിയങ്ങാട് സൗജന്യ നേത്ര രോഗ തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ. നന്ദിനി, പിആർഒ അനീസ്, പാർവതി, ഷെഹറിൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ശ്രീജിത്ത് കല്ലാട്, ഇ.ടി. ബാലൻ, പി.പി. പ്രസന്ന, സി.കെ. ലീല, എൻ.ഇ. ചന്ദ്രൻ, സിനി ബിജു, ബിനിഷ് എടവരാട്, വി.സി. നാരായണൻ, ചന്ദ്രൻ ചക്കുളങ്ങര, സുനിൽ കൂത്താളി, എൻ.എം. രവിന്ദ്രൻ, സി.കെ. നാണു, കെ. രമ്യ, സി.കെ. മാധവി എന്നിവർ നേത്യത്വം നൽകി.