നിയമാനുസരണം പ്രവർത്തിക്കുന്ന സ്ഥാപനത്തെ വിലക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷൻ
1225690
Wednesday, September 28, 2022 11:49 PM IST
കോഴിക്കോട്: നിയമാനുസൃതം പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡും ഏറാൻമല പഞ്ചായത്ത് സെക്രട്ടറിയും ഫ്ലോർമില്ലിൽ നിശ്ചിത കാലയളവിൽ മിന്നൽ പരിശോധന നടത്തി മില്ല് അനുവദിക്കപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം ആവശ്യപ്പെട്ടു. വടകരയിൽ പ്രവർത്തിക്കുന്ന വിവി ഫ്ലോർ മില്ലിലെ ശബ്ദ മലിനീകരണത്തിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരൻ പരാതി ആവർത്തിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയറെയും കമ്മീഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തിയിരുന്നു. മില്ലിന്റെ പ്രവർത്തനം നിയമാനുസൃതമാണെന്ന് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. അബ്ദുൽ മജീദ് നൽകിയ പരാതിയിലാണ് നടപടി.