ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി
1225356
Wednesday, September 28, 2022 12:00 AM IST
കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ് കോളേജിൽ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ വിൽസൺ റോക്കി അധ്യക്ഷത വഹിച്ചു. മീറ്റിങ്ങിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ മനീഷ്, ശ്രീ ജലാലുദ്ദീൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തുകളെ കുറിച്ചും മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെക്കുറിച്ചും വിഷയവിദഗ്ധർ ചർച്ചചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നീതു ബേബി, വിദ്യാർഥികളായ ദേവിക, ഹാദി, സന നിസാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.