മലയാളി വിദ്യാർഥി മടിക്കേരിയിൽ വാഹനാപകടത്തിൽ മരിച്ചു
1576301
Wednesday, July 16, 2025 10:14 PM IST
എടക്കര: പോത്തുകൽ സ്വദേശിയയ വിദ്യാർഥി കർണാടകയിലെ മടിക്കേരിയിൽ വാഹനാപകടത്തിൽ മരിച്ചു. മുണ്ടേരി കല്ലുങ്ങൽ സെയ്നുദീന്റെ മകൻ സെയ്നുൽ ഫാരിസാണ് (21) മരിച്ചത്. പഠനത്തിന്റെ ഭാഗമായുള്ള ഇന്േറണ്ഷിപ്പിനാണ് യുവാവ് കർണാടകയിലെ കൂർഗിലെത്തിയത്.
ബുധനാഴ്ച രാവിലെ സുഹൃത്തിനെ യാത്രയാക്കാൻ ബൈക്കിൽ പോകുന്പോൾ മടിക്കേരിയിൽ വച്ച് ബൈക്ക് തെന്നി മറിഞ്ഞ് അപകത്തിൽപെടുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ സെയ്നുൽ ഫാരിസ് മരിച്ചു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേറ്റു. വീട്ടിലേക്ക് വരാനിരിക്കെയാണ് ഇന്നലെ അപകടമുണ്ടായത്. സൈറാബാനുവാണ് മാതാവ്. സഹോദരങ്ങൾ: സൈബാൻ യൂസുഫ്, ഷഹല ജാസ്മിൻ. കബറടക്കം ഇന്ന് രാവിലെ പത്തിന് മുണ്ടേരി മഹല്ല് കബർസ്ഥാനിൽ.