ലൈവ്ലി ഹുഡ് സർവീസ് സെന്റർ ആരംഭിച്ചു
1576521
Thursday, July 17, 2025 5:53 AM IST
എടക്കര: കുടുംബശ്രീ ജില്ലാ മിഷൻ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് സംയോജിത കൃഷി ക്ലസ്റ്ററിന്റെ ഭാഗമായി ലൈവ്ലി ഹുഡ് സർവീസ് സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി സന്ദേശം നൽകി. ജില്ലാമിഷൻ കോ ഓർഡിനേറ്റർ സുരേഷ് കുമാർ, ഡിപിഎം പി.എം. മൻഷുബ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ്,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സിന്ധുരാജൻ, ഹഫ്സത്ത് പുളിക്കൽ, ജയ്മോൾ വർഗീസ്, പി.കെ. അബ്ദുൾ കരീം, മുജീബ് തുറയ്ക്കൽ, മിനി അശോകൻ എസ്. ശരത്ത് കൃഷ്ണ, സിഡിഎസ് പ്രസിഡന്റ് എലിസബത്ത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.