നിർമല യുപിഎസ് കാറ്റുള്ളമല
1576281
Wednesday, July 16, 2025 8:13 AM IST
കൂരാച്ചുണ്ട്: കാറ്റുള്ളമല നിർമല യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയ്ക്ക് തുടക്കമായി. സ്കൂൾ മാനേജർ ഫാ. ജോസ് പെണ്ണാപറമ്പിൽ സ്കൂൾ ലീഡർ അലീഷ്യ മിത്രയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനാധ്യാപിക പി. ശ്രുതി, സീനിയർ അസിസ്റ്റന്റ് ജസ്നി ജോസ്, പിടിഎ പ്രസിഡന്റ് സി.പി. സുനിൽകുമാർ, ദീപിക സർക്കുലേഷൻ ഏരിയ മാനേജർ ജോഷി ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.