മെൻസ്ട്രൽ ഹൈജീൻ: സ്കൂളിൽ ബോധവത്കരണം
1576271
Wednesday, July 16, 2025 8:13 AM IST
എക്കര: മൂത്തേടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനികൾക്കായി മെൻസ്ട്രൽ ഹൈജീൻ വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണം നൽകി.
ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഔട്ട് റീച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. മൂത്തേടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീസ് കാറ്റാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ബീന മണ്ണിങ്ങ പള്ളിയാളി മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ് സിഡിപിഒ ഷാഹിന മുഖ്യാതിഥിയായിരുന്നു. മെൻസ്ട്രൽ ഹൈജീൻ വിഷയത്തിൽ മാനസിക പ്രശ്നങ്ങളെക്കുറിച്ചും അത് എങ്ങനെ തരണം ചെയ്യാം, പാലിക്കേണ്ട ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ എന്നിവയെക്കുറിച്ച് മൂത്തേടം മെഡിക്കൽ ഓഫീസർ ഡോ. എം. ഷമീഹ ക്ലാസെടുത്തു.
സ്കൂൾ എംടിഎ ചെയർപേഴ്സണ്‍ ഇ. സൈറാബാനു അധ്യക്ഷത വഹിച്ചു. യു.പി. സലാം, മൂത്തേടം സെക്ടർ സൂപ്പർവൈസർ സുലൈഖ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് രജീഷ, സൈക്കോ സോഷ്യോ കൗണ്‍സിലർ എ.എം. സിനി, പിടിഎ അംഗം മുഹമ്മദ്, സീനിയർ അസിസ്റ്റന്റ് ജോജി ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി പി. അഷ്റഫ്, ഹബ്ബ് ഫിനാഷ്യൽ ലിറ്ററസി സ്റ്റാഫ് ജിജി എന്നിവർ പ്രസംഗിച്ചു.