കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1576302
Wednesday, July 16, 2025 10:14 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ - ചെർപ്പുളശേരി റോഡിൽ ആനമങ്ങാട് കൃഷ്ണപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ആനമങ്ങാട് ഓടമല വട്ടപ്പറന്പിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ആഷിഖ് (23) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ ജോലിക്കാരനാണ്ആഷിക്. മാതാവ്: ഹാജറ. സഹോദരങ്ങൾ: അർഷിദ (മാവുണ്ടിരി), ഹാഷിം (വിദ്യാർഥി).