പെൻകാക് സിലാറ്റ് ചാന്പ്യൻഷിപ്പിൽ റിഫയ്ക്ക് സ്വർണം
1576523
Thursday, July 17, 2025 5:53 AM IST
അങ്ങാടിപ്പുറം: തിരുവനന്തപുരം കാര്യവട്ടം സായ് ലക്ഷ്മിഭായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ സ്റ്റേഡിയത്തിൽ സമാപിച്ച ഖേലോ ഇന്ത്യ വിമൻസ് ലീഗ് പെൻകാക് സിലാറ്റ് ചാന്പ്യൻഷിപ്പിൽ (ജൂണിയർ വിഭാഗം) ഫൈറ്റിംഗ് വിഭാഗത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി പി.കെ.റിഫ സ്വർണ മെഡൽ നേടി.
കരാട്ടെ, യോഗ, ബോക്സിംഗ്, കളരി എന്നീ ഇനങ്ങളിലും റിഫ മെഡൽ നേടിയിട്ടുണ്ട്. കട്ടുപ്പാറ ഐഡികെവൈ മാർഷ്യൽ ആർട്സിലെ വി.കെ.നബീൽ, കെ.സരള എന്നിവരുടെ കീഴിലാണ് റിഫ പരിശീലനം നേടുന്നത്. കട്ടുപ്പാറ ചേലക്കാട് സ്വദേശി പുല്ലാനിക്കാട്ടിൽ പി.കെ.അബ്ദുൾ ഗഫൂറിന്റെയും കെ.റനീഷയുടെയും മകളാണ്.