റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1576595
Thursday, July 17, 2025 10:26 PM IST
മേലാറ്റൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴാറ്റൂർ മാങ്ങോട്ടിൽ രാമ(65)നാണ് മരിച്ചത്.
ഷൊർണൂർ-നിലമ്പൂർ പാതയിൽ പൂപ്പലത്ത് ഇന്നലെ രാവിലെ 9.45ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് മരണം.
പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകർ ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രമ. മക്കൾ: സജി (മേലാറ്റൂർ നമ്പൂതിരിസ് മെറ്റൽ ആൻഡ് ഹോം നീഡ്സ്), രജിത, സുജിത. മരുമക്കൾ: ശിവൻ ചെറുകോട്, സുരേഷ് ബാബു കോട്ടക്കൽ, പ്രിജില പൂങ്ങോട്. സഹോദരങ്ങൾ: ശങ്കരൻ, കുപ്പച്ചി.