ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ ട​വ​ര്‍; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍
Tuesday, July 2, 2024 7:41 AM IST
മ​ഞ്ചേ​രി : ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ 41ാം വാ​ര്‍​ഡ് പ​ട്ട​ര്‍​കു​ളം പു​ത്ത​ല​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ണ്‍​പ​തി​ലേ​റെ വീ​ടു​ക​ളി​ലാ​യി നി​ര​വ​ധി പേ​ര്‍ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ നേ​രി​ടു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. വ​യോ​ധി​ക​രും കു​ഞ്ഞു​ങ്ങ​ളും അ​ര്‍​ബു​ദ ബാ​ധി​ത​രും വൃ​ക്ക രോ​ഗി​ക​ളും ഏ​റെ​യു​ള്ള പ്ര​ദേ​ശ​ത്ത് ട​വ​റി​ല്‍ നി​ന്നു വ​രു​ന്ന റേ​ഡി​യേ​ഷ​ന്‍ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ വാ​സി​ക​ള്‍ ആ​ശ​ങ്കാ​കു​ല​രാ​ണ്. മൊ​ബൈ​ല്‍ ട​വ​ര്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്നു മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ സ്ഥാ​പി​ക്കു​ന്ന മൊ​ബൈ​ല്‍ ട​വ​റി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍​ക്കും വി​ല്ലേ​ജ് അ​ധി​കാ​രി​ക​ള്‍​ക്കും ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി. ട​വ​ര്‍ നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നും വീ​ടു​ക​ള്‍​ക്കും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ്ര​വൃ​ത്തി നി​ര്‍​ത്താ​ത്ത പ​ക്ഷം പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാ​വ​രും ഒ​പ്പി​ട്ട നി​വേ​ദ​നം മ​ന്ത്രി​മാ​രു​ള്‍​പ്പെ​ടെ ഉ​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്നും പ്ര​ത്യ​ക്ഷ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.