എം​എ​സി​എ​ഫി​ൽ ചാ​യ സ​ൽ​ക്കാ​രം ന​ട​ത്തി ന​ഗ​ര​സ​ഭ
Monday, July 1, 2024 5:47 AM IST
മ​ഞ്ചേ​രി: ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി (എം​എ​സി​എ​ഫ്) സെ​ന്‍റ​റി​ൽ ചാ​യ സ​ൽ​ക്കാ​രം ന​ട​ത്തി ന​ഗ​ര​സ​ഭ. ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എം​എ​സി​എ​ഫ് ക്ലീ​നാ​ണെ​ന്നു​മു​ള്ള സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മാ​യാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ൽ വേ​റി​ട്ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ട്ടും പ​റ​ച്ചി​ലു​മാ​യി ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളും ഒ​പ്പം ചേ​ർ​ന്നു. 50 വാ​ർ​ഡു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ല്ലാം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ത്‌​പ​ന്ന​ങ്ങ​ൾ, കു​പ്പി​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ, ഇ-​മാ​ലി​ന്യം എ​ന്നി​ങ്ങ​നെ മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യും നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നും പു​നഃ​ചം​ക്ര​മ​ണ​ത്തി​ലൂ​ടെ പ്ര​യോ​ജ​ന​ക​ര​മാ​യ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി​മാ​റ്റാ​നും ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള​താ​ണ് എം.​സി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ.

നി​ല​വി​ൽ 84 അം​ഗ​ങ്ങ​ളാ​ണ് സേ​നാം​ഗ​ങ്ങ​ളാ​യി ഉ​ള്ള​ത്. ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന് പു​റ​മെ ചെ​ര​ണി, സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ക​ളി​ലും കൃ​ഷി​ഭ​വ​ൻ ഓ​ഫി​സി​നും സ​മീ​പ​വും എം​എ​സി​എ​ഫ് ഉ​ണ്ട്. ഡി​ജെ​എ​സ് എ​ന്ന ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നി​ല​വി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം.

വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റ​ഹീം പു​തു​ക്കൊ​ള്ളി, യാ​ഷി​ക് മേ​ച്ചേ​രി, എ​ൻ.​കെ. ഖൈ​റു​ന്നീ​സ, സി.​സ​ക്കീ​ന, എ​ൻ.​എം. എ​ൽ​സി, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ഹു​സൈ​ൻ മേ​ച്ചേ​രി, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, ഷൈ​മ ആ​ക്ക​ല, ജ​സീ​നാ​ബി അ​ലി, ഫാ​ത്തി​മ സു​ഹ്റ,

ടി. ​ശ്രീ​ജ, സെ​ക്ര​ട്ട​റി എ​ച്ച്. സി​മി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂം, സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​ലീം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദീ​പേ​ഷ് ത​ല​ക്കാ​ട്, ടി. ​അ​ബ്ദു​ൽ റ​ഷീ​ദ്, റി​ൽ​ജു മോ​ഹ​ൻ, സി. ​ന​സ്റു​ദ്ധീ​ൻ, ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ അ​സി.​കോ​ഓ​ഡി​നേ​റ്റ​ർ പി. ​അ​ഖി​ലേ​ഷ്, പ്രോ​ഗ്രാം ഓ​ഫി​സ​ർ സി​റാ​ജു​ദ്ധീ​ൻ,

ഡി.​ജെ.​എ​സ് പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. ദി​നേ​ശ്, പി.​ജം​ഷി, പി.​എം. സാ​ജി​ദ് മോ​ൻ, കൃ​ഷ്ണ പ്ര​സാ​ദ്, ഹ​രി​ത ക​ർ​മ​സേ​ന കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​സ്സ​ൻ​ക്കു​ട്ടി, ജം​ഷീ​ർ ചി​റ​ക്ക​ൽ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.