പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​ര​ണം പൂ​ർ​ണം
Monday, July 1, 2024 5:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​പ​ജി​ല്ല​യി​ൽ ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​ര​ണം പൂ​ർ​ണം. യു​പി അ​റ​ബി​ക് സെ​ക്ഷ​ൽ​നി​ൽ ആ​ർ​പി​മാ​രി​ല്ലാ​തെ​യാ​ണ് ക്ല​സ്റ്റ​ർ പ​രി​ശീ​ല​നം ന​ട​ന്ന​ത്. എ​ൽ​പി​യി​ലും ഹൈ​സ്കൂ​ളി​ലും നാ​മ​മാ​ത്ര​മാ​യ ആ​ർ​പി മാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. ഡി​ജി​ഇ​യു​ടെ ഭീ​ഷ​ണി സ​ർ​കു​ല​ർ അ​വ​ഗ​ണി​ച്ചാ​ണ് ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​രി​ച്ച​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ല​സ്റ്റ​ർ ന​ട​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ബി ​ആ​ർ​സി അ​മ്മി​നി​ക്കാ​ട് യു​പി സ്കൂ​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ലെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക , ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക,

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ സ്ഥാ​ന​ക്ക​യ​റ്റ - ത​സ്തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക,അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക,പ ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.