സ്കൂളിനു സ്ഥലം വാങ്ങുന്നതില് അഴിമതി: അന്വേഷണം വിജിലന്സിന്
1416928
Wednesday, April 17, 2024 5:29 AM IST
മഞ്ചേരി: മഞ്ചേരി അരുകിഴായ ഗവണ്മെന്റ് എല്പി സ്കൂളിനു സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അന്വേഷിക്കാന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വിജിലന്സിനാണ് അന്വേഷണം നടത്താന് നിര്ദേശം നല്കിയത്. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടിന് നഗരസഭാ കൗണ്സിലില് തീരുമാനമെടുത്തിരുന്നു.
എന്നാല് സ്കൂള് പണിയാന് സ്ഥലം അനുയോജ്യമല്ലെന്നു സംസ്ഥാന ബാലവകാശ കമ്മീഷനും നഗരസഭാ സെക്രട്ടറിയും കണ്ടെത്തി. ഇവരുടെ തീരുമാനം മറികടന്നാണ് നഗരസഭ ഭൂമി ഏറ്റെടുക്കാന് തീരുമാനിച്ചത്.
പ്രതിപക്ഷത്തിന്റെയും സെക്രട്ടറിയുടെയും വിയോജിപ്പോടെയാണ് ഭൂമിയേറ്റെടുക്കാന് കൗണ്സില് തീരുമാനമെടുത്തത്. ഇതിനു പിന്നില് അഴിമതിയാണ് നഗരസഭയുടെ ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.